മ​രം വീ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, July 27, 2025 11:20 PM IST
വി​ഴി​ഞ്ഞം : ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ നി​ന്ന ല​ക്ഷ്മി ത​രൂ​ർ മ​രം ക​ട​പു​ഴ​കി വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ർ നാ​ല് ത​ട്ട് പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കു​മാ​രി (59) ആ​ണ് മ​രി​ച്ച​ത്.

ക​ഴ​ഞ്ഞ ദി​വ​സം കോ​ട്ടു​കാ​ൽ കു​ഴി​പ്പ​ള്ളം ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ച്ച​ക്ക് മൂ​ന്നി​ന് ചെ​ടി​ക​ൾ നി​ര​ത്തു​ക​യാ​യി​രു​ന്ന കു​മാ​രി​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​മാ​രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ​മ​ട​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ബ​ബ്‌​ലു(45) ചി​കി​ത്സ​യി​ലാ​ണ്.