അ​ഭി​ഭാ​ഷ​ക​ൻ വീ​ട്ടിനുള്ളിൽ മരിച്ച നി​ല​യി​ൽ
Sunday, July 27, 2025 11:20 PM IST
ച​വ​റ : അ​ഭി​ഭാ​ഷ​ക​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നും റി​ട്ട. ജി​ല്ലാ ജ​ഡ്ജി​യു​മാ​യ എ​ൻ. ര​വി​യു​ടെ മ​ക​ൻ ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം ഇ​ലം​മ്പേ​ഴ​ത്ത് വീ​ട്ടി​ൽ എ​ൽ. ആ​ർ. വി​ഷ്ണു​നാ​രാ​യ​ൺ (39) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ച​വ​റ പോ​ലി​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. നീ​ണ്ട​ക​ര ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം പി​ന്നീ​ട് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. മ​ര​ണ​കാ​ര​ണം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ വ്യ​ക്ത​മാ​കു​യെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: ര​ഞ്ജി​നി. മ​ക​ൻ: മാ​ധ​വ് .