വെഞ്ഞാറമൂട്: ഹൈമാസ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു. എംപിയുടെ 2024 - 25 വർഷത്തെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചു തേവലക്കര ശ്രീ ഗണപതി ക്ഷേത്രം, ദീപാനഗർ ജംഗഷൻ, മംഗലത്ത് കോണത്ത് ശ്രീ മാടൻനട,
കണ്ണൻകോട് ജംഗ്ഷൻ, വെഞ്ഞാറമൂട് കെഎസ്ആർ ടിസി ബസ് സ്റ്റാൻഡ്, കീഴായിക്കോണം ശ്രീ അമ്മൻ കോവിൽ, കീഴായിക്കോണം പെട്രോൾ പമ്പ്, അങ്കണവാടി, ഭൂതമടക്കി ജംഗ്ഷൻ, മേലെ കുറ്റിമൂട് തുടങ്ങി നെല്ലനാട് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചു.
വിവിധ ഇടങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മാണിക്കമംഗലം ബാബു, നെല്ലനാട് ഹരി, സജീന, പ്രസാദ്, ശാന്തകുമാരി, പൊതുപ്രവർത്തകരായ ചിറവിള രവി, തുളസി പി. നായർ, ജയരാജ്, ചന്ദ്രശേഖരൻ നായർ, ആർ. അപ്പുകുട്ടൻ പിള്ള, ഡി. സനൽ തുടങ്ങിയവർ പങ്കെടുത്തു.