ഷി​ന്‍റോ ജോ​സ​ഫിനായി ചി​കി​ത്സാ സ​ഹാ​യനി​ധി രൂ​പീ​ക​രി​ച്ചു
Monday, July 28, 2025 12:51 AM IST
ചെ​റു​പു​ഴ: ഗു​രു​ത​ര​മാ​യ ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​സ​യി​ൽ ക​ഴി​യു​ന്ന ചെ​റു​പു​ഴ സ്വ​ദേ​ശി തെ​ക്കേ മു​റി​യി​ൽ ഷി​ന്‍റോ ജോ​സ​ഫ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. കാ​ർ​ട്ട് ടി ​സെ​ൽ തെ​റാ​പ്പി​യെ​ന്ന ചെ​ല​വേ​റി​യ ചി​കി​ത്സ​യാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്കാ​യി 38 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ത​ന്നെ വ​ലി​യൊ​രു തു​ക ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി. അ​തി​നാ​ൽ തു​ട​ർ ചി​കി​ത്സാ​യ്ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് ഷി​ന്‍റോ​യു​ടെ കു​ടും​ബം. ഷി​ന്‍റോ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യ നി​ധി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ​സ്റ്റ് - എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, എം.​ടി.​പി. സാ​ദു​ലി, എ​സ്. കു​മ​രേ​ശ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ചെ​യ​ർ​മാ​നും അ​ല​ക്സ് ന​ടു​വി​ലേ​ക്കൂ​റ്റ് ക​ൺ​വീ​ന​റു​മാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഷി​ന്‍റോ ജോ​സ​ഫ് ചി​കി​ത്സാ സ​ഹാ​യ നി​ധി​യെ​ന്ന​പേ​രി​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ചെ​റു​പു​ഴ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടും തു​റ​ന്നി​ട്ടു​ണ്ട്. AC No: 40599101072651, IFSC CODE: KLGB0040599. Google Pay 6235503770.