ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, July 27, 2025 7:55 AM IST
മ​ട്ട​ന്നൂ​ർ: പൊ​റോ​റ​യി​ൽ നി​ന്ന് ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് മ​ട്ട​ന്നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. നാ​ലാ​ങ്കേ​രി സ്വ​ദേ​ശി വി.​സി. ഷി​ഹാ​ബി​നെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ സി.​പി. ലി​സി ല​തീഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​കു​ന്ന​ത്.

പൊ​റോ​റ റ​ബ​ർ മു​ക്കി​ലെ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ൽ​ട്ട​റി​ൽ സം​ശ​യ​ക​ര​മാ​യി കാ​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് യു​വാ​വി​നെ​യും കൈ​വ​ശ​മു​ണ്ടാ​യ ക​വ​റും പ​രി​ശോ​ധി​ച്ച​പ്പോഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ബം​ഗ്ലൂ​രു​വി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ല്കി.