കാ​റ്റി​ൽ വ്യാ​പ​ക​നാ​ശം; നിരവധി വീടുകൾ തകർന്നു
Monday, July 28, 2025 12:51 AM IST
ചെ​റു​വ​ത്തൂ​ർ: ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ്ടാ​യ ശ​ക്ത​യാ​യ കാ​റ്റി​ലും മ​ഴ​യി​ലും ചെ​റു​വത്തൂ​രി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ക​ണ്ണോ​ത്തെ ശോ​ഭ​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു.

മൊ​റ​ക്കാ​ട്ട് ബാ​ല​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​ടു​ത്ത പ​റ​മ്പി​ലെ മാ​വ് ഒ​ടി​ഞ്ഞു​വീ​ണു. ശു​ചി​മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യാ​ണ് പ്ലാ​വ് വീ​ണു​ത​ക​ർ​ന്ന​ത്. വീ​ര​ഭ​ദ്ര ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്ത് ജാ​തി​മ​രം ക​ട​പു​ഴ​കി വീ​ണ് ഓ​ട് ത​ക​ർ​ന്നു.

കൊ​വ്വ​ലി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ഇ​രു​മ്പ് ഷീ​റ്റു​ക​ൾ പാ​റ​ന്ന് പോ​യ്. ശ​ക്ത​മാ​യ കാ​റ്റി​ൽ വൈ​ദ്യു​ത ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണു. കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ പ്ലാ​വും ക​മു​കു​ക​ളും ക​ട​പു​ഴ​കി വീ​ണു.

രാ​ജ​പു​രം: ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ രാ​ജ​പു​രം ഒ​ന്നാം​മൈ​ലി​ലെ ക​രോ​ട്ടു​പു​ളി​ക്ക​ൽ അ​ന്ന​മ്മ​യു​ടെ വീ​ടിന് മുകളിൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. കു​ടും​ബാം​ഗ​ങ്ങ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.