ആ​ര്‍​ച്ച് ബീം ​ത​ക​ര്‍​ന്നു; തെ​ക്കി​ല്‍​ പാ​ല​ത്തി​ലെ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു
Monday, July 28, 2025 12:51 AM IST
ച​ട്ട​ഞ്ചാ​ല്‍: ദേ​ശീ​യ​പാ​ത​യി​ലെ തെ​ക്കി​ല്‍ പ​ഴ​യ പാ​ല​ത്തി​ലെ ആ​ര്‍​ച്ച് ബീം ​ത​ക​ര്‍​ന്ന​തി​നെ​തു​ട​ര്‍​ന്ന് ച​ട്ട​ഞ്ചാ​ല്‍-​ചെ​ര്‍​ക്ക​ള ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

കാ​സ​ര്‍​ഗോ​ട്ടേ​ക്കും തി​രി​ച്ചു​മു​ള്ള ബ​സു​ക​ളും ലോ​റി​ക​ളും ച​ട്ട​ഞ്ചാ​ലി​ല്‍ നി​ന്നും ദേ​ളി റോ​ഡി​ലൂ​ടെ സം​സ്ഥാ​ന​പാ​ത വ​ഴി തി​രി​ച്ചു​വി​ട്ടു. ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.

പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ ഉ​ട​ന്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്ന​തി​നെ​തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വെ​ച്ച ബേ​വി​ഞ്ച വ​ഴി​യു​ള്ള ഗ​താ​ഗ​തം ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്.