തെ​ങ്ങു​ക​ൾ വീ​ണ് ര​ണ്ട് വീ​ടു​ക​ൾ​ക്ക് നാ​ശം
Sunday, July 27, 2025 7:36 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ഴ​യ്ക്കൊ​പ്പം ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങു​ക​ൾ വീ​ണ് ര​ണ്ട് വീ​ടു​ക​ൾ​ക്ക് നാ​ശം. പൊ​റോ​പ്പാ​ട്ടെ എം.​പി. ഖ​ദീ​ജ​യു​ടെ ഓ​ടി​ട്ട ഇ​രു​നി​ല വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. മേ​ൽ​ക്കൂ​ര​യും ഓ​ടു​ക​ളും ത​ക​ർ​ന്നു.

ഉ​ടു​മ്പു​ന്ത​ല​യി​ലെ സു​ഹ​റ ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തൊ​ട്ട​ടു​ത്തു​ള്ള റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തു​നി​ന്നാ​ണ് തെ​ങ്ങ് വീ​ണ​ത്. കൈ​ക്കോ​ട്ട് ക​ട​വ് സ്കൂ​ളി​ന് സ​മീ​പ​വും റോ​ഡി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​ത ക​മ്പി​ക​ൾ പൊ​ട്ടി വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​യി.