ഓ​ടു​ന്ന ബ​സി​ന് മു​ക​ളി​ലേ​ക്ക് മ​രം പൊ​ട്ടി​വീ​ണു
Sunday, July 27, 2025 7:36 AM IST
പ​ര​പ്പ: ഓ​ടു​ന്ന ബ​സി​നു മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് ഒ​ൻ​പ​തു​വ​യ​സു​കാ​രി​യ​ട​ക്കം മൂ​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ സീ​റ്റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ക​ല്യാ​ണി(57), നി​ദാ ഫാ​ത്തി​മ(9), ഷ​ക്കീ​ന(38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​ര​പ്പ കാ​രു​ണ്യ ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ന്ന​ക്കാ​ട് നി​ന്നും അ​ടു​ക്കം വ​ഴി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മ​ല​ബാ​ർ ബ​സി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ ഇ​ട​ത്തോ​ടി​നും അ​ടു​ക്ക​ത്തി​നും ഇ​ട​യി​ൽ കാ​യ​ക്കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് മ​ര​ക്കൊ​മ്പി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ഉ​ള്ളി​ലേ​ക്ക് പ​തി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.