കൊടുങ്ങല്ലൂർ: കന്യാസ്ത്രീകളുടെ അറസ്റ്റിലും ക്രൈസ്തവപീഡനത്തിനുമെതിരേ ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.
അറസ്റ്റും വർധിച്ചുവരുന്ന ക്രൈസ്തവ പീഡനളും ഭാരതത്തിന്റെ മതേതര ദർശനങ്ങൾക്കേറ്റ മുറിവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് തീർഥാടനകേന്ദ്രം റെക്ടർ റവ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ പറഞ്ഞു. കറുത്ത തുണികൊണ്ട് വാമൂടികെട്ടി ഇടവക ജനങ്ങൾ ഒന്നാകെ പ്രതിഷേധത്തിൽ പങ്കെടുത്തു. ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ, സിസ്റ്റർ ജൂബി എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട: ഛത്തീസ്ഗഡില്‍ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ ഇരിങ്ങാലക്കുട രൂപത ന്യൂനപക്ഷ അവകാശസമിതി പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റുചെയ്ത നടപടി ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്.
ഇതിന് കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ഇരിങ്ങാലക്കുട രൂപത ന്യൂനപക്ഷ അവകാശസമിതി യോഗം ആവശ്യപ്പെട്ടു. രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, ഡയറക്ടര്‍ ഫാ. ജിജോ വാകപ്പറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍, അഡ്വ.ഇ.ടി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ ഇരിങ്ങാലക്കുട രൂപത കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രൂപത ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍, രൂപത പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍, ജനറല്‍ സെക്രട്ടറി ജോജി പടിഞ്ഞാക്കര, ട്രഷറര്‍ പി.വി. ജോയ്, വൈസ് പ്രസിഡന്റുമാരായ സോജന് മേനാച്ചേരി, ജിസ്മി റിന്റോ, ജോയിന്റ് സെക്രട്ടറിമാരായ എ.ജെ. തോംസണ്‍, വത്സ ഡേവിസ്, ഇരിങ്ങാലക്കുട ഫെറോന പ്രസിഡന്റ് ജിക്സന് നാട്ടേക്കാടന്‍, പറപ്പൂക്കര ഫൊറോന പ്രസിഡന്റ് ജോണ്സണ് എലവത്തുക്കാരന്, ചാലക്കുടി ഫൊറോന പ്രസിഡന്റ് ജിയോ അരിക്കാട്ട്, എടത്തിരിത്തി ഫൊറോന പ്രസിഡന്റ് ജോണ്‍ വെള്ളാനിക്കാരന്‍, അമ്പഴക്കാട് ഫൊറോന പ്രസിഡന്റ് ജോളി വടക്കന്‍, കൊടകര ഫൊറോന പ്രസിഡന്റ് സിന്റോ ചേറു എന്നിവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്തിന്റെ നേതൃത്വത്തില്‍നടന്ന പ്രതിഷേധപ്രകടനം ഡിസിസി ജനറല്‍സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനംചെയ്തു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, ബ്ലോക്ക് സെക്രട്ടറിമാരായ വി.സി. വര്‍ഗീസ്, സതീഷ് പുളിയത്ത്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ഹഖ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
ഇരിങ്ങാലക്കുട: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്ക്കെതിരേനടന്ന അറസ്റ്റില്‍ രൂപത മാതൃവേദി ശക്തമായ പ്രതിഷേധംരേഖപ്പെടുത്തി.
ഭരണഘടന വിഭാവനം നല്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നു രൂപത മാതൃവേദി വിലയിരുത്തി. മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി, രൂപത പ്രസിഡന്റ് സിനി ഡേവിസ് കാവുങ്ങല്‍, കല്ലേറ്റുംകര വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ജിതിന്, മാതൃവേദി സെക്രട്ടറി സെലിന് ജെയ്സന് എന്നിവര്‍ സംസാരിച്ചു.
ചാലക്കുടി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീ ആക്രമണത്തിനും കള്ളക്കേസ് എടുത്തതിനുമെതിരേ കേരള കോൺഗ്രസ്-എം നിയോജകമണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് ജംഗ്ഷനിൽ പ്രതിഷേധദീപം തെളിയിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് പോളി ഡേവിസ് നേതൃത്വംനൽകി. വി.ജെ. ജോജി, ഡെന്നീസ് കെ. ആന്റണി, ജിമ്മി വർഗീസ് എന്നിവർ പ്രസംഗിച്ചു.