മ​ര​ക്ക​മ്പ​നി​യി​ല്‍ തീ​പി​ടി​ത്തം: പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ വ​ലി​യ​ ദു​ര​ന്തം ഒ​ഴി​വാ​ക്കി
Sunday, July 27, 2025 7:25 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ര​ക്ക​മ്പ​നി​യി​ല്‍ പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഏ​ക​ദേ​ശം മൂ​ന്നോ​ടെ കോ​ഴി​ക്കോ​ട് ഡ്യൂ​ട്ടി​ക്കാ​യി പോ​കു​ന്ന​തി​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ജി​ത്ത് മാ​പ്രാ​ണ​ത്ത് മ​ര​ക്ക​മ്പ​നി​യി​ല്‍ നി​ന്ന് തീ ​പോ​ലെ ഒ​രു വെ​ളി​ച്ചം ശ്ര​ദ്ധി​ച്ച​ത്. ഉ​ട​നെ​ത​ന്നെ സം​ശ​യം തോ​ന്നി​യ അ​ജി​ത്ത് നൈ​റ്റ് പ​ട്രോ​ള്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജു​വി​നെ വി​വ​രം അ​റി​യി​ച്ചു.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജു​വും ഡ്രൈ​വ​ര്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന കൃ​ഷ്ണ​ദാ​സും ചേ​ര്‍​ന്ന് ഉ​ട​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി. സം​ഭ​വ​സ്ഥ​ല​ത്തെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മ​ര​ക്ക​മ്പ​നി​യി​ല്‍ തീ ​പ​ട​ര്‍​ന്ന​താ​യി കാ​ണു​ന്ന​ത്. ഉ​ട​ന്‍ ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​തു​വ​രെ കാ​ത്തു​നി​ല്‍​ക്കാ​തെ പോ​ലീ​സ് സം​ഘം ത​ന്നെ തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തു​ക​യും അ​ഗ്‌​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യും തീ ​അ​ണ​ച്ചു. പോ​ലീ​സ് ഇ​ട​പെ​ട്ട​തി​ന്‍റെ ഫ​ല​മാ​യി വ​ലി​യൊ​രു​ദു​ര​ന്തം ഒ​ഴി​വാ​യി.