ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി; യാ​ത്ര​ക്കാ​ർ​ ദുരിതത്തിൽ
Sunday, July 27, 2025 7:25 AM IST
വ​ഴി​യ​മ്പ​ലം: ക​ന​ത്ത മ​ഴ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി; യാ​ത്ര​ക്കാ​ർ​ക്ക് തീ​രാദു​രി​തം. ദേ​ശീ​യ​പാ​ത 66 വ​ഴി​യ​മ്പ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന ഗാ​ർ​ഡി​യ​ൻ ആ​ശു​പ​ത്രി റോ​ഡാ​ണ് ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ ആ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​യി.

റോ​ഡി​ലെ കു​ണ്ടും കു​ഴി​ക​ളും കാ​ണാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​വ​ഴി​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ഏ​റെ അ​പ​ക​ടം പി​ടി​ച്ച​താ​യി. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.