മാ​ന്ദാ​മം​ഗ​ലം പ​ള്ളി​യി​ൽ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി
Sunday, July 27, 2025 7:25 AM IST
മാ​ന്ദാ​മം​ഗ​ലം: വി​ശു​ദ്ധ ജോ​ൺ​മ​രി​യ വി​യാ​നി പ​ള്ളി​യി​ൽ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​ റി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​പ്രി​ൻ​സ് നാ​യ​ങ്ക​ര നേ​തൃ​ത്വം ന​ൽ​കി. ഒാ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ഊ​ട്ടുതി​രു​നാ​ൾ.

തി​രു​നാ​ൾ ദി​ന​ത്തി​ൽ പു​ത്തൂ​ർ ഫൊ​റോ​ന കൗ​ൺ​സി​ൽ ന​യി​ക്കു​ന്ന വി​യാ​നി പ​ദ​യാ​ത്ര പു​ത്തൂ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ​നി​ന്നും മാ​ന്ദാ​മം​ഗ​ലം സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി പ​ള്ളി​യി​ലേ​ക്കു ന​ട​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ, ബി​ഷ​പ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.