പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കാ​ട്ടാ​ന ര​ക്ഷ​പ്പെ​ട്ടു
Monday, July 28, 2025 1:42 AM IST
അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കാ​ട്ടാ​ന നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. പി​ള്ള​പ്പാ​റ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​നുസ​മീ​പം പു​ഴ​യി​ലാ​ണ് കാ​ട്ടാ​ന ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒന്പതി നാ​ ണ് കാ​ട്ടാ​ന പു​ഴ​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ നീ​ന്തു​ന്ന​താ​യി ക​ണ്ട​ത്. ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ പു​ഴ മു​റി​ച്ചുക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഏ​റെ‌ നേ​രം പു​ഴ​യ്ക്കുന​ടു​വി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽപ്പെ​ട്ടുനി​ന്നു​വെ​ങ്കി​ലും ഏ​റെ‌നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ കാ​ട്ടാ​ന ക​രയി​ ലെ​ത്തു​ക​യും വ​ന​ത്തി​ലേ​ക്കു ക​യ​റിപ്പോ​കു​ക​യും ചെ​യ്തു.