ഓ​ട്ടോ​റി​ക്ഷ​യും ഗു​ഡ്സ് വാ​നും ഇ​ടി​ച്ച് ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്
Sunday, July 27, 2025 7:25 AM IST
കൈ​പ്പ​റ​മ്പ്: സെ​ന്‍റ​റി​നുസ​മീ​പം ഓ​ട്ടോ​റി​ക്ഷ​യും ഗു​ഡ്‌​സ്‌വാ​നും ഇ​ടി​ച്ച് ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്. പ​രി​ക്കുപ​റ്റി​യ ഓ​ട്ടോ ഡ്രൈ​വ​ർ വെ​ട്ടു​കാട് ചോ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി കാ​ര്യ​ക്കാ​ട്ടുവീ​ട്ടി​ൽ ശേ​ഖ​ര​ൻ മ​ക​ൻ സ​ജീ​ഷ്(37), ഓ​ട്ടോ യാ​ത്രി​ക​ൻ ചോ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി പൊ​ന്ന​രാ​ശേരി വീ​ട്ടി​ൽ അ​ശോ​ക​ൻ മ​ക​ൻ ആ​ദി​ഷ്(35) എ​ന്നി​വ​രെ കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.