ക​ട​യി​ൽ തീ ​ ഉ​യ​ർ​ന്ന​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി
Sunday, July 27, 2025 7:25 AM IST
മു​രി​ങ്ങൂ​ർ: ജം​ഗ്ഷ​നി​ലെ ആ​ട്ടോ​ക്കാ​ര​ൻ ജ്വ​ല്ല​റി​യി​ൽ തീ ​ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പരത്തി. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി ഉ​ട​മ ഷ​ട്ട​ർ ഇ​ടാ​തെ ഗ്ലാ​സ് ഡോ​ർ അ​ട​ച്ചു പോ​യ​പ്പോ​ഴാ​യി​രു​ന്നു ക​സേ​ര​യി​ൽ നി​ന്നും തീ ​ഉ​യ​ർ​ന്ന​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കാം കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. തീ ​ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​ത്തെ ക​ട​യി​ലെ ഒ​രാ​ൾ ഗ്ലാ​സ് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ക​ട​യു​ട​മ​യും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.