അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ് കോ​ൺ​ഗ്ര​സി​ലേ​ക്ക്‌
Sunday, July 27, 2025 7:16 AM IST
തൃ​ശൂ​ർ: "കൂ​ട​ണ​യാം കോ​ൺ​ഗ്ര​സി​ലേ​ക്ക്' കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത്‌ മു​ൻ​പ്ര​സി​ഡ​ന്‍റ് പി.​എ. പു​ഷ്പാം​ഗ​ദ​ൻ കോ​ൺ​ഗ്ര​സി​ൽ അം​ഗ​ത്വ​മെ​ടു​ക്കു​ന്നു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം 25 പേ​ർ ഇ​ന്നു രാ​വി​ലെ 11നു ​ഡി​സി​സി പ്ര​ഡി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റി​ൽ​നി​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ക്കും.

ഓ​ഗ​സ്റ്റ് 23ന് ​അ​തി​ര​പ്പി​ള്ളി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്ക് അം​ഗ​ത്വം ന​ൽ​കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.