പോ​ട്ട ബി​വ​റേ​ജസ് ഔ​ട്ട്‌​ലെ​റ്റി​ൽ മോ​ഷ​ണം
Sunday, July 27, 2025 7:25 AM IST
ചാ​ല​ക്കു​ടി: പോ​ട്ട​യി​ലു​ള്ള ബി​വ​റേ​ജസ് ഔ​ട്ട്‌​ലെ​റ്റ് കു​ത്തിത്തുറ​ന്നു മോ​ഷ​ണം. വി​ല കൂ​ടി​യ മ​ദ്യ​ക്കുപ്പി​ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. 41,000 രൂ​പ വി​ല​വ​രു​ന്ന ഏ​ഴു കു​പ്പി വി​ദേ​ശ​മ​ദ്യം, 2000 രൂ​പ​യു​ടെ ചി​ല്ല​റനാ​ണ​യ​ങ്ങ​ൾ, ഒ​രു ആ​പ്പി​ൾ സ്മാ​ർ​ട്ട് വാ​ച്ച് എ​ന്നി​വ​യാ​ണ് മോ​ഷ​ണംപോ​യ​ത്.

ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഷ​ട്ട​ർ കു​ത്തിത്തുറ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തുക​ട​ന്ന​ത്. സി​സി​ടി​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. രാ​വി​ലെ ഔ​ട്ട്‌​ലെ​റ്റ് തു​റ​ക്കാ​ൻ വ​ന്ന ജീ​വ​ന​ക്കാ​രാ​ണ് ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
മോ​ഷ്ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.