ധീ​ര​ജ​വാ​ന്മാ​രെ ആ​ദ​രി​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത
Sunday, July 27, 2025 7:25 AM IST
തൃ​ശൂ​ർ: പാ​ക്കി​സ്ഥാ​നെ​തി​രേ കാ​ർ​ഗി​ലി​ൽ ഇ​ന്ത്യ നേ​ടി​യ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ 26-ാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ധീ​ര​ജ​വാ​ന്മാ​ർ​ക്കു കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ സ്നേ​ഹാ​ദ​രം.

ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച സൈ​നി​ക​ർ​ക്കാ​യി അ​യ്യ​ന്തോ​ൾ അ​മ​ർ​ജ​വാ​ൻ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പു​ഷ്പ​ച​ക്ര​സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​സാ​ജ​ൻ വ​ട​ക്ക​ൻ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. ര​ക്ത​സാ​ക്ഷി​ക​ളാ​യ സൈ​നി​ക​രെ അ​നു​സ്മ​രി​ച്ചു. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥി​ച്ചു. പ്ര​സി​ഡ​ന്‍റ് ജി​ഷാ​ദ് ജോ​സ് പ്ര​സം​ഗി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​ഥു​ൻ ബാ​ബു, സ്നേ​ഹ ബെ​ന്നി, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ഡാ​നി​യ​ൽ ജോ​സ​ഫ്, ഷാ​രോ​ൺ സൈ​മ​ൺ, ജു​വി​ൻ ജോ​സ്, വെ​ളു​ത്തൂ​ർ യൂ​ണി​റ്റ് അം​ഗം ജൊ​വീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.