കലാകാരന്‍റെ സ്മരണയില്‌ വിതുമ്പി മന്ത്രി
Monday, July 28, 2025 1:42 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​സു​ഖ​ബാ​ധി​ത​നാ​യി വി​ട​പ​റ​ഞ്ഞ യു​വ ക​ഥ​ക​ളി​ന​ട​നും ഉ​ണ്ണാ​യി​വാ​ര്യ​ർ സ്‌​മാ​ര​ക ക​ലാ​നി​ല​യ​ത്തി​ലെ മു​ഖ്യ വേ​ഷം അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ക​ലാ​നി​ല​യം ഗോ​പി​നാ​ഥ​ന്‍റെ സ്മ​ര​ണ​യി​ല്‌ വാ​ക്കു​ക​ളി​ട​റി മ​ന്ത്രി ആ​ര്‌. ബി​ന്ദു.

ഗോ​പി​നാ​ഥ​ന്‍റെ ശി​ഷ്യ​ർ​ചേ​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‌ സം​ഘ​ടി​പ്പി​ച്ച ‘ഗോ​പി​നാ​ഥം’ എ​ന്ന അ​നു​സ്‌​മ​ര​ണ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്‌​തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗോ​പി​നാ​ഥ​ന്‌ ക​ലാ​നി​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ലു​ള്ള അ​നു​ഭ​വം മ​ന്ത്രി പ​ങ്കു​വ​ച്ചു. ഉ​ണ്ണാ​യി​വാ​ര്യ​ർ സ്മ‌ാ​ര​ക ക​ലാ​നി​ല​യം സെ​ക്ര​ട്ട​റി സ​തി​ഷ് വി​മ​ല​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ലാ​നി​ല​യം രാ​ജീ​വ് വ​ര​ച്ച ഛായാ​ചി​ത്രം മ​ന്ത്രി അ​നാ​ശ്ചാ​ദ​നം​ചെ​യ്തു.

പ്ര​ഥ​മ 'ഗോ​പി​നാ​ഥം' പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം ശി​ബി ച​ക്ര​വ​ർ​ത്തി​ക്ക് കഥകളി ആചാര്യന്‌ ഡോ. ​സ​ദ​നം കൃ​ഷ്‌​ണ​ൻ​കു​ട്ടി ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. പ്ര​ഫ. സാ​വി​ത്രി ല​ക്ഷ​മ​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ക​ഥ​ക​ളി നി​രൂ​പ​ക​ന്‌ എം. ​മു​ര​ളി​ധ​ര​ൻ അ​നു​സ്‌​മ​ര​ണ​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭ കൗ​ൺ​സ‌​ില​ർ ടി.​വി. ചാ​ർ​ളി, കെ.​എ​ന്‌. പി​ഷാ​ര​ടി സ്‌​മാ​ര​ക ക​ഥ​ക​ളി ക്ല​ബ് പ്ര​സി​ഡ​ന്‍റ്് ര​മേ​ശ​ൻ ന​മ്പീ​ശ​ൻ, കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി ഭ​ര​ണ​സ​മി​തി അം​ഗം അ​പ്പു​ക്കു​ട്ട​ൻ സ്വ​ര​ല​യം, ക​ഥ​ക​ളി സം​ഘാ​ട​ക​ൻ അ​നി​യ​ൻ മം​ഗ​ല​ശേ​രി, ആ​ട്ട​ക്ക​ഥാ​കൃ​ത്ത് ടി. ​വേ​ണു​ഗോ​പാ​ൽ, ക​ഥ​ക​ളി ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ക​ലാ​മ​ണ്ഡ​ലം മ​നേ​ഷ് എം.​പ​ണി​ക്ക​ർ, ക​ലാ​മ​ണ്ഡ​ലം പ്ര​ഷി​ജ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ഷ​മ രാ​ജ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സി. ​വി​നോ​ദ് കൃ​ഷ്‌​ണ​ൻ സ്വാ​ഗ​ത​വും ക​ലാ​നി​ല​യം മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് കു​ചേ​ല​വൃ​ത്തം ക​ഥ​ക​ളി അ​ര​ങ്ങേ​റി.