ക്ഷീ​രക​ർ​ഷ​ക​ർ​ക്ക് പ​ണം കു​ടി​ശി​ക​യാ​കാ​ൻ കാ​ര​ണം താ​നാ​ണെ​ന്ന് സം​ഘം സെ​ക്ര​ട്ട​റി
Monday, July 28, 2025 1:42 AM IST
എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി മ​ങ്ങാ​ട് ക്ഷീ​ര വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ പാ​ൽ ന​ൽ​കു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പ​ണം കു​ടി​ശി​ക​യാ​കാ​ൻ കാ​ര​ണം താ​ൻ പ​ണ​മെ​ടു​ത്ത് ചി​ല​വ​ഴി​ച്ച​താ​ണെ​ന്ന് കാ​ണി​ച്ച് സെ​ക്ര​ട്ട​റി പി.​എ. ജി​ജേ​ഷ് വാ​ർ​ത്താ​ക്കു​റി​പ്പ് ന​ൽ​കി. പ​ണം താ​ൻ വ​ക​മാ​റ്റി ചെല​വ​ഴി​ച്ച​താ​ണെ​ന്നും സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണസ​മി​തി​ക്കും പ്ര​സി​ഡ​ന്‍റിനും ഇ​തി​ൽ പ​ങ്കി​ല്ലെ​ന്നും സെ​ക്ര​ട്ട​റി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ക​ർ​ഷ​ക​ർ​ക്ക് മൂ​ന്നുമാ​സ​ത്തെ പ​ണ​മാ​ണ് ന​ൽ​കു​വാ​നു​ള്ള​ത്. പ​ല​ർ​ക്കും 30,000 രൂ​പ​യോ​ളം ല​ഭി​ക്കു​വാ​നു​ണ്ട്. കു​ടി​ശി​ക ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ ഇ​ന്ന​ലെരാ​വി​ലെ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം ഓ​ഫീ​സി​നുമു​ന്നി​ൽ പാ​ൽ ഒ​ഴു​ക്കി ക​ള​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ സ​മി​തി അ​ടി​യ​ന്തി​ര യോ​ഗം ചേ​രു​ക​യും സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ​ണം താ​ൻ ചി​ല വ​ഴി​ച്ച​താ​ണെ​ന്ന് സെ​ക്ര​ട്ട​റി ജി​ജേ​ഷ് അ​റി​യി​ച്ച​ത്.

ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രൂ​പ​യോ​ളം തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തി​ന് ജി​ജേ​ഷി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ർ​ഷ​ക​ർ​ക്ക് കു​ടിശി​ക​യാ​യി ല​ഭി​ക്കു​വാ​നു​ള്ള പ​ണം താ​ൻ ന​ൽ​കു​മെ​ന്നാ​ണ് ജി​ജേ​ഷ് വാ​ർ​ത്താ കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.