ചാ​ല​ക്കു​ടി റെ​യി​ൽ​വേ അ​ടി​പ്പാ​ത മു​ങ്ങി; ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Monday, July 28, 2025 1:42 AM IST
ചാ​ല​ക്കു​ടി: ക​ന​ത്ത മ​ഴ​യി​ൽ സ​തേ​ണ്‍ കോ​ള​ജി​നു​സ​മീ​പം റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ വെ​ള്ളം​ക​യ​റി പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം സ്തം​ഭി​ച്ചു. പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി സി​എം​ഐ സ്കൂ​ൾ ഭാ​ഗ​ത്തേ​ക്ക് ഇ​തോ​ടെ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ മേ​ൽ​പാ​ലം റോ​ഡ് വ​ഴി ചു​റ്റി​ക്ക​റ​ങ്ങി​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്നാ​ൽ അ​ടി​പ്പാ​ത മു​ങ്ങു​ന്ന​തു പ​തി​വാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഫ​ല​പ്ര​ദ​മാ​യി​ട്ടി​ല്ല.