ചാലക്കുടി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ മനുഷ്യവ്യാപാരക്കുറ്റം ചുമത്തിയതു പരിഭ്രാന്തി ജനകമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ഇടപെടണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് മല യാളി സന്യാസിനികളായ സിസ്റ്റർ പ്രീതിമേരി, സിസ്റ്റർ വന്ദന എന്നിവരെ മനുഷ്യവ്യാപാരക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും ചില വർഗീയ അജൻഡകളാണ് ഈ കിരാതനടപടിക്കു പിന്നിലെന്നും എംപി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ന്യൂനപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർഗീയ അജൻഡയു ടെ തുടർച്ചയാണു ക്രൈസ്തവ മിഷനറിമാർക്കെതിരായ ഇത്തരം പ്രവൃത്തികളെ ന്നും വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു. കൈസ്ത്രവ സന്യാസിനിമാർ വർഷങ്ങളായി വടക്കേ ഇന്ത്യയിൽ സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്നവരാണ്.
സ്ത്രീകൾക്കും കുട്ടികൾക്കുമായി, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ദരിദ്രരുടെയും പിന്നാക്കക്കൂട്ടങ്ങളുടെയും ഉന്നമനത്തിനായും പ്രവർത്തിക്കുന്നവരാണ്. ഇവരെതിരെ മനുഷ്യവ്യാപാര കുറ്റം ചുമത്തിയിരിക്കുന്നത് അത്യന്തം ഗൗരവമായ നടപടിയാണ്. ഇതിനുപിന്നിൽ തികച്ചും വർഗീയശക്തികളുടെ അജൻഡയാണെന്നു വ്യക്തം
ഇതുപോലുള്ള സംഭവങ്ങൾ സാമുദായിക സൗഹാർദത്തിന്റെയും മതപരമായ സേവനങ്ങളിലെ വിശ്വാസത്തിന്റെയും തകർക്കലാണ്, അതിനാൽ തൽസമയം ഇടപെടലും നിഷ്പക്ഷ നടപടിയും അത്യാവശ്യമാണെ ന്ന് ബെന്നി ബഹനാൻ എംപി വ്യക്തമാക്കി.
കത്തോലിക്ക കോണ്‍ഗ്രസ്
പ്രതിഷേധിച്ചു
തൃശൂർ: ഛത്തീസ്ഗഡിലെ ദുർഗിൽ, കള്ളക്കേ സിൽ കുടുക്കി രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂർ അതിരൂപതസമിതി പ്രതിഷേധിച്ചു. മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയുടെ മറ്റൊരു ഉദാഹരണമാണ് ഛത്തീസ്ഗഡിൽ ദുർഗിൽ നടന്നത്.
ഇന്ത്യയുടെ ഭരണഘടനയെയും, മതസ്വാതന്ത്ര്യത്തെയും കാറ്റിൽപ്പറത്തി ഒരു സംഘം വർഗീയവാദികളുടെ ചട്ടുകമായി ഭരണാധികാരികൾ മാറുന്ന ദുരന്ത സാഹചര്യമാണ് ചില സംസ്ഥാനങ്ങളിൽ നിലവിലുള്ളത്. ഇക്കാര്യത്തിൽ രാജ്യത്തെ മതേതര ശക്തികൾ പ്രതിഷേധവുമായി രംഗത്തുവരേണ്ടതുണ്ട്. കേന്ദ്രസർക്കാരും ഛത്തീസ്ഗഡ് സർക്കാരും രാഷ്ട്രീയനേതൃത്വവും ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസീസ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അസി. ഡയറക്ടർ ഫാ. അനു ചാലിൽ, അതിരൂപത ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യൻ, അഡ്വ. ബൈജു ജോസഫ്, ലീലവർഗീസ്, ആന്റോ തൊറയൻ, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു.
അറസ്റ്റ് നടപടി
മനുഷ്യത്വരഹിതം: സിപിഐ
തൃശൂർ: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. സംഘപരിവാർ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നതു ദുരുദ്ദേശ്യപരമാണ്. അസീസി സിസ്റ്റഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ വിട്ടയക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണം.
സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുർഗിൽ നിന്ന് മൂന്നു പെണ്‍കുട്ടികളെ കൊണ്ടുപോകാനാണ് ഇവർ റെയിൽവേ സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടികളും അതിലൊരാളുടെ സഹോദരനും അവിടെ എത്തിയിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ റെയിൽവേ അധികൃതർ കുട്ടികളെ ചോദ്യം ചെയ്തു.
തുടർന്ന് ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ സംഘപരിവാർ സംഘടനകളിൽപ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ ചത്തീസ്ഗഡ് ഭരണകൂടം തയാറാകണമെന്നു സിപിഐ ആവശ്യപ്പെട്ടു.