ക​ലാ​മി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ 101 പേ​രു​ടെ ക​വി​താ​സ​മാ​ഹാ​രം
Sunday, July 27, 2025 7:16 AM IST
തൃ​ശൂ​ർ: ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാ​മി​ന്‍റെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും മു​ൻ​നി​ർ​ത്തി 101 പേ​രു​ടെ ക​വി​താ​സ​മാ​ഹാ​രം "പ്ര​കൃ​തി​യും പ്ര​ണ​യ​വും' പ്ര​കാ​ശി​ത​മാ​കു​ന്നു.

ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ടി​നു കോ​ഴി​ക്കോ​ട്ട് പി.​കെ. ഗോ​പി പു​സ്‌​ത​ക ​പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ഗു​രു​വാ​യൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഷാ​ഡോ പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണു പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ബി. ലൂ​യി​സ്‌, പ്ര​ഫ. നി​ർ​മ​ല പ​ര​മേ​ശ്വ​ര​ൻ, ഒ​ല​ക്കേ​ങ്കി​ൽ ജോ​ൺ ഫ്രാ​ൻ​സിസ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.