ചെ​മ്മ​ണ്ണൂ​രി​ൽ സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷം: എട്ടുപേ​ർ​ക്ക് പ​രി​ക്ക്
Monday, July 28, 2025 1:42 AM IST
കു​ന്നം​കു​ളം: ചെ​മ്മ​ണ്ണൂ​രി​ൽ നടന്ന ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷത്തിൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ർ​ക്ക​ളേ​ങ്ങാ​ട് വ​ട്ടി​രി​ങ്ങ​ൽകാ​വ് ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​പി​എം ബി​ജെ​പി സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​തേതു​ട​ർ​ന്ന് പി​ന്നീ​ടും പ്ര​ദേ​ശ​ത്ത് ഇ​രു​വി​ഭാ​ഗം ത​മ്മി​ൽ സം​ഘ​ർ​ഷ​വും നി​ല​നി​ന്നി​രു​ന്നു.​ ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെരാ​ത്രി ഏ​ഴ​ര​യോ​ടെ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.​

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ര​ക്കു​റി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് വെ​ച്ചാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്.​ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.​

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വി​ഷ്ണു ഉ​ൾ​പ്പെ​ടെ നാ​ലുപേ​രെ മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​പി​എ​മ്മി​ന്‍റെ നാ​ലുപേ​ർ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ട്.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.