വാടാ​ന​പ്പ​ിള്ളി ബീ​ച്ചി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം
Monday, July 28, 2025 1:42 AM IST
വാ​ടാ​ന​പ്പ​ിള്ളി: വാ​ടാ​ന​പ്പ​ിള്ളി ബീ​ച്ചി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. ക​ട​ൽ ഭി​ത്തി​ക​ൾ ത​ക​ർ​ത്താ​ണ് തി​ര​യ​ടി​ച്ച് ക​ര​യി​ലേ​ക്ക് ക​യ​റു​ന്ന​ത്. പൊ​ക്ക​ത്തി​ൽ തി​ര​യ​ടി​ക്കു​ന്ന​തോ​ടെ​യാ​ണ് ഭി​ത്തി​ക​ൾ ഏ​റെ​യും ത​ക​ർ​ന്ന​ത്. ഭി​ത്തി​ക്ക് മു​ക​ളി​ലൂ​ടെ വെ​ള്ളം ക​യ​റു​ന്ന​തോ​ടെ വീ​ടു​ക​ളു​ടെ മു​റ്റ​ത്തും പ​റ​മ്പു​ക​ളി​ലും ക​ന​ത്ത വെ​ള്ളക്കെ​ട്ടാ​ണ്.

വാ​ടാ​ന​പ്പ​ിള്ളി ബീ​ച്ച്, സൈ​നു​ദ്ദീ​ൻ ന​ഗ​ർ, ഗ​ണേ​ശ​മം​ഗ​ലം ബീ​ച്ച്, പൊ​ക്കാ​ഞ്ചേ​രി ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. തി​ര​യ​ടി​ക്കു​ന്ന​തോ​ടെ തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കു​ക​യാ​ണ്. ക​ഴി​ഞ്ഞദി​വ​സം ഒ​രു വീ​ട് ത​ക​ർ​ന്നി​രു​ന്നു. ഇ​നി​യും ക​ട​ലാ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽവീ​ടു​ക​ൾ ത​ക​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

ക​ട​ലാ​ക്ര​മ​ണ​ത്തെ ത​ട​യാ​ൻ പു​ലി​മു​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളോ​ള​മാ​യു​ള്ള ആ​വ​ശ്യം ഇ​നി​യും ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ വാ​ടാ​ന​പ്പിള്ളി ബീ​ച്ച് മു​ത​ൽ പൊ​ക്കാ​ഞ്ചേ​രി ബീ​ച്ച് വ​രെ അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ക​ര ക​ട​ലെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ത​ക​ർ​ന്ന സീ ​വാ​ൾ റോ​ഡി​ന് പ​ക​രം പു​തി​യ റോ​ഡ് നി​ർ​മി​ച്ച​തും ക​ട​ലി​ൽ പോ​കു​ന്ന മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്ക് ദി​ശ​യ​റി​യാ​ൻ സ്ഥാ​പി​ച്ച ഗൈ​ഡ്‌ലൈ​റ്റും ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു.

എംപി​മാ​രും എംഎ​ൽഎ​മാ​രും ക​ട​ലാ​ക്ര​മ​ണ സ​മ​യ​ത്ത് ബീ​ച്ച് സ​ന്ദ​ർ​ശി​ക്കു​ന്ന​ത​ല്ലാ​തെ പു​ലി​മു​ട്ട് നി​ർ​മി​ക്കാ​നു​ള്ള ഒ​രു ശാ​ശ്വ​ത​ പ​രി​ഹാ​ര​ം ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ക​ട​ലോ​ര നി​വാ​സി​ക​ൾ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.