മ​യ​ക്കു​മ​രു​ന്നുകേ​സു​ക​ളി​ലെ പ്ര​തി​ ബോം​ബെ​ത്ത​ല​യ​ൻ ഷാ​ജി അ​റ​സ്റ്റി​ൽ
Sunday, July 27, 2025 7:25 AM IST
കൊ​ര​ട്ടി: മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി സ്കൂ​ളി​നു സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി 223 ഗ്രാം ​ക​ഞ്ചാ​വു​മാ​യി നി​ന്ന​യാ​ളെ കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി ച​ക്കാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി(50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബോം​ബെ​ത്ത​ല​യ​ൻ ഷാ​ജി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​യാ​ൾ സ്റ്റേ​ഷ​ൻ റൗ​ഡി​യും ഒ​ട്ടേ​റെ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തുകേ​സി​ൽ പ്ര​തി​യു​മാ​ണ്.

കൊ​ര​ട്ടി, ചാ​ല​ക്കു​ടി, പീ​ച്ചി, തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ചാ​ല​ക്കു​ടി, എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി ക്രിമി​ന​ൽ കേ​സി​ലെ പ്ര​തി​യാ​ണ്. കൊ​ര​ട്ടി സി​ഐ അ​മൃ​ത്‌ രം​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.