കാ​വ​നാ​ട്-​വ​ട്ടേ​ക്കാ​ട് റോ​ഡി​ല്‍ കു​ഴി​ക​ള്‍ നി​റ​ഞ്ഞു
Sunday, July 27, 2025 7:25 AM IST
കാ​വ​നാ​ട്: മ​റ്റ​ത്തൂ​ര്‍, കൊ​ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന കാ​വ​നാ​ട്-​വ​ട്ടേ​ക്കാ​ട് റോ​ഡി​ലെ കാ​വ​നാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​ഴി​ക​ള്‍ നി​റ​ഞ്ഞ​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​യി. കൊ​ട​ക​ര-​വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡി​നേ​യും കൊ​ട​ക​ര-​ക​ന​ക​മ​ല റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​വ​ഴി​യി​ലൂ​ടെ സ്വ​കാ​ര്യ ബ​സു​ക​ളു​ള്‍​പ്പ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

മു​പ്ലി​യം, ന​ന്തി​പു​ലം, കോ​ടാ​ലി, ചെ​മ്പു​ചി​റ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് മേ​ച്ചി​റ, കു​റ്റി​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്തി​ച്ചേ​രാ​നു​ള്ള മാ​ര്‍​ഗം കൂ​ടി​യാ​ണിത്്. പേ​രാ​മ്പ്ര​യി​ല്‍ അ​ടി​പ്പാ​ത നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തു മു​ത​ല്‍ ദേ​ശീ​യ​പാ​ത ഒ​ഴി​വാ​ക്കി ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​പോ​കാ​നു​ള്ള മാ​ര്‍​ഗ​മാ​യും ഈ ​റോ​ഡി​നെ യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. കു​ഴി​ക​ള്‍ നി​റ​ഞ്ഞ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.