കൈ​പ്പ​റ​മ്പി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്കുപ​രി​ക്ക്
Tuesday, July 29, 2025 1:38 AM IST
കൈ​പ്പ​റ​മ്പ്: തൃ​ശൂ​ർ - കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ കൈ​പ്പ​റ​മ്പ് നൈ​ൽ ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം ഇ​ന്നലെ രാ​വി​ലെ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്.

ഇന്നലെ രാ​വി​ലെ 7.15ന് കു​ന്നം​കു​ളം ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കുവ​രി​ക​യാ​യി​രു​ന്ന ലോ​റി​യും എ​തി​രേവ​ന്ന കാ​റും ത​മ്മി​ലാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ങ്കി​ലും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ കോ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.