മ​ദ്യ​ല​ഹ​രി​യി​ൽ ജേ്യ​ഷ്ഠ​ന്‍റെ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, July 29, 2025 1:38 AM IST
ക​യ്പ​മം​ഗ​ലം: മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പെ​രി​ഞ്ഞ​നം വി​ല്ലേ​ജ് പ​ന​പ​റ​മ്പ് സ്വ​ദേ​ശി കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ സ​തീഷി​നെ(37)​​യാ​ണ് ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

25ന് ​ഉ​ച്ച​യ്ക്ക് 1.30നാ​യി​രു​ന്നു സം​ഭ​വം. പെ​രി​ഞ്ഞ​നം പ​ന​പ​റ​മ്പ് സ്വ​ദേ​ശി കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ സോ​മ​ന്‍റെ വീ​ട്ടി​ൽ മൂ​ത്ത​മ​ക​ന്‍റെ ഭാ​ര്യ ശ​ര​ണ്യ താ​മ​സി​ക്കു​ന്ന​ത് പ്ര​തി​ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്താ​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ശ​ര​ണ്യ​യെ അ​രി​വാ​ൾ​കൊ​ണ്ട് ആ​ക്ര​മി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​രി​ഞ്ഞ​നം ക​ക്ക​ത്തോ​ട​ൻ ക​ള്ളു​ഷാ​പ്പ് പ​രി​സ​ര​ത്തു​നി​ന്നു പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി.

സ​തീ​ഷ് ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളെ ശ​ല്യം​ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ്.

ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​ഭി​ലാ​ഷ്, സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് ഫ​റൂ​ഖ്, റ​ഹീം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.