ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം; മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​ട്ട് മെ​മു
Tuesday, July 29, 2025 3:35 AM IST
ആ​ലു​വ: ക​ള​മ​ശേ​രി​ക്കും ആ​ലു​വ​യ്ക്കും ഇ​ട​യി​ലു​ള്ള റെ​യി​ൽ​പ്പാ​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം - ഷൊ​ർ​ണൂ​ർ മെ​മു ട്രെ​യി​ൻ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​ട്ടു. മൃ​ത​ദേ​ഹം മാ​റ്റാ​ൻ വൈ​കി​യ​തി​നാ​ൽ വൈ​കു​ന്നേ​രം 6.19ന് ​ആ​ലു​വ സ്റ്റേ​ഷ​നി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന ട്രെ​യി​ൻ 07.04നാ​ണ് എ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.10ഓ​ടെ ക​മ്പ​നി​പ്പ​ടി മേ​ഖ​ല​യി​ലെ റെ​യി​ൽ​വേ പാ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഫോ​ൺ ചെ​യ്ത് പാ​ളം ക​ട​ന്ന​പ്പോ​ൾ ട്രെ​യി​ൻ ത​ട്ടി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പി​ന്നാ​ലെ വ​ന്ന മെ​മു ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റ് മൃ​ത​ദേ​ഹം കാ​ണു​ക​യും ട്രെ​യി​ൻ നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു.ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​വി​ടം വ​ള​വാ​യ​തി​നാ​ൽ മു​മ്പും റെ​യി​ൽ പാ​ളം കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.