വി​സ്ത ക​പ്പ് നേ​ടി എ​സ്എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ൾ
Monday, July 28, 2025 4:37 AM IST
ക​ള​മ​ശേ​രി: രാ​ജ​ഗി​രി പ​ബ്ലി​ക്ക് സ്‌​കൂ​ൾ ന​ട​ത്തി​യ ഇ​ന്‍റ​ർ -സ്‌​കൂ​ൾ ക​ലോ​ത്സ​വ​മാ​യ വി​സ്ത 2025ൽ ​തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് സിഎം ഐ ​പ​ബ്ലി​ക് സ്‌​കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കാ​ക്ക​നാ​ട് രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി.

1,500ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത 21 മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ സാ​ഹി​ത്യം, ഫൈ​ൻ ആ​ർ​ട്സ്, സം​ഗീ​തം, നൃ​ത്തം, ഛായാ​ഗ്ര​ഹ​ണം തു​ട​ങ്ങി​യ​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​വ് തെ​ളി​യി​ക്കാ​ൻ വേ​ദി​യാ​യി വി​സ്ത 2025. സ​മ്മാ​ന വി​ത​ര​ണം ച​ല​ച്ചി​ത്ര താ​രം ഡോ. ​മു​ത്തു​മ​ണി സോ​മ​സു​ന്ദ​രം, സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ജേ​ഷ് സെ​ൻ എ​ന്നി​വ​ർ നി​ർ​വഹി​ച്ചു. വി​സ്ത​യു​ടെ ഉ​ദ്ഘാ​ട​നം എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ മാ​നേ​ജ​ർ ഫാ. ​ബെ​ന്നി ന​ൽ​ക്കര നി​ർ​വ​ഹി​ച്ചു.

സ​മാ​പ​ന ച​ട​ങ്ങി​ൽ എ​സ്എ​ച്ച് പ്രൊ​വി​ൻ​സ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​മാ​ത്യു കോ​യി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങൻ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ആ​ന്‍റണി കേ​ളാ​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ റൂ​ബി ആ​ന്‍റണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ​സ്‌​ന ഡോ​ൺ, ഹെ​ഡ് മി​സ്ട്ര​സ് പ്രീ​തി എ​ൽ​ഡി, പിടിഎ ​പ്രസി​ഡന്‍റ് ഡോ. ​ജ​ഗ​ത് ലാ​ൽ ഗം​ഗാ​ധ​ര​ൻ, വി​സ്ത ക​ൺ​വീ​ന​ർ ജോ​ബി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.