പ​ല​ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം
Sunday, July 27, 2025 4:53 AM IST
മൂ​വാ​റ്റു​പു​ഴ: പി.​ഒ ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം. പി.​ഒ ജം​ഗ്ഷ​നി​ൽ ആ​ര​ക്കു​ഴ റോ​ഡി​ൽ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന പേ​ട്ട ഉ​സ​യി​ൽ മ​ൻ​സി​ൽ മു​ഹ​മ്മ​ദ് ഗു​ലാം എ​ന്ന​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ ഷ​ട്ട​ർ പ​കു​തി താ​ഴ്ത്തി മു​ഹ​മ്മ​ദ് ഗു​ലാം പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം മോ​ഷ്ടാ​വ് അ​ഞ്ച് ല​ക്ഷം രൂ​പ അ​ട​ങ്ങി​യ ബാ​ഗും ക്യൂ​ആ​ർ​കോ​ഡ് സ്കാ​ന​ർ, ഒ​രു​കു​പ്പി വെ​ള്ളം എ​ന്നി​വ ക​വ​രു​ക​യാ​യി​രു​ന്നു.

ക്യൂ​ആ​ർ​കോ​ഡ് സ്കാ​ന​റും കു​പ്പി​വെ​ള്ള​വും മോ​ഷ്ടാ​വ് സ്ഥ​പ​ന​ത്തി​ന് സ​മീ​പ​ത്തു​ത​ന്നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 27 വ​ർ​ഷ​മാ​യി പി.​ഒ ജം​ഗ്ഷ​നി​ൽ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തി​വ​രു​ക​യാ​ണ് മു​ഹ​മ്മ​ദ് ഗു​ലാം.