ക​ച്ചേ​രി​ത്താ​ഴ​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്ന്
Friday, July 25, 2025 5:17 AM IST
മൂ​വാ​റ്റു​പു​ഴ: ക​ച്ചേ​രി​ത്താ​ഴ​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്ന് പ​രാ​തി. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ ക​ച്ചേ​രി​ത്താ​ഴ​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നാ​ളു​ക​ളാ​യി തു​രു​ന്പെ​ടു​ത്ത് ഏ​ത് സ​മ​യ​ത്തും ത​ക​ർ​ന്ന് വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​കാ​ട്ടി പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ൽ എം.​ജെ. ഷാ​ജി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

ന​ഗ​ര​സ​ഭ​യ്ക്കാ​ണ് ഇ​തി​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ​യെ ചൂ​ണ്ടി​കാ​ട്ടി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഷാ​ജി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.