ഇ-​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്നു
Thursday, July 24, 2025 5:03 AM IST
കൂ​ത്താ​ട്ടു​കു​ളം : ന​ഗ​ര​സ​ഭ ഹ​രി​ത ക​ർ​മ്മ​സേ​ന മു​ഖേ​ന ഇ-​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റു​ന്നു.

ഇ-​മാ​ലി​ന്യ​ങ്ങ​ളാ​യ പ​ഴ​യ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തു​മാ​യ ടെ​ലി​വി​ഷ​ൻ, റെ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്പ്, ഇ​ല​ക്ട്രി​ക് അ​യ​ണ്‍ ബോ​ക്സ് തു​ട​ങ്ങി എ​ല്ലാ​വി​ധ ഇ​ല​ക്ട്രി​ക്, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള വി​ല ന​ൽ​കി​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​കൂ​ത്താ​ട്ടു​കു​ളം കേ​ളി ഫൈ​ൻ ആ​ർ​ട്സ് സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ നി​ർ​വ​ഹി​ക്കും. മ​റ്റു വാ​ർ​ഡു​ക​ളി​ലെ ക​ള​ക്ഷ​ൻ പോ​യി​ന്‍റു​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.