സോ​ഷ്യ​ല്‍‌‌​വ​ര്‍​ക്ക് അ​സോ. ഉ​ദ്ഘാ​ട​നം
Thursday, July 24, 2025 4:49 AM IST
പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ രാ​ജ​ഗി​രി വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ പു​തി​യ വി​ഭാ​ഗ​മാ​യ സോ​ഷ്യ​ല്‍‌​വ​ര്‍​ക്ക് വ​കു​പ്പി​ന്‍റെ അ​സോ​സി​യേ​ഷ​ന്‍ ‘ടോ​പ്‌​സ്’ എ​ന്ന പേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ടി​മാ​ലി കാ​ര്‍​മ​ല്‍​ഗി​രി കോ​ള​ജ് സോ​ഷ്യ​ല്‍‌​വ​ര്‍​ക്ക് വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ര്‍ കെ.​ആ​ര്‍. റി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ഷ്യ​ല്‍‌​വ​ര്‍​ക്ക് വി​ഭാ​ഗം മേ​ധാ​വി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ബേ​സി​ല്‍ സി. ​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡി​പി​ന്‍ ക​രി​ങ്ങേ​ന്‍, പ്ര​ഫ. ജിം​സ​ണ്‍ ഡി. ​പ​റ​മ്പി​ല്‍, അ​ല​ന്‍ കെ. ​ടെ​റ​ന്‍​സ്, ജോ​ര്‍​ജ് തോ​മ​സ്, കെ.​പി. ഹൃ​ദ്യ, ഫെ​ബ മ​റി​യം മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.