മെ​മു​വി​ൽ അ​ധി​ക കോ​ച്ചു​ക​ൾ, യാ​ത്ര​ക്കാ​ർ ഹാ​പ്പി
Thursday, July 24, 2025 4:49 AM IST
കൊ​ച്ചി: 16 കോ​ച്ചു​ക​ളു​മാ​യി എ​റ​ണാ​കു​ളം - ഷൊ​ർ​ണൂ​ർ മെ​മു ട്രെ​യി​ൻ ഇ​ന്ന​ലെ​യെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.40ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്നു പു​റ​പ്പെ​ട്ട പു​തി​യ മെ​മു​വി​ലെ യാ​ത്ര കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ എ​ട്ടു കോ​ച്ചു​ക​ളാ​ണ് മെ​മു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു. എ​റ​ണാ​കു​ളം - ആ​ല​പ്പു​ഴ റൂ​ട്ടി​ലെ മെ​മു​വും 16 കോ​ച്ചാ​ക്കി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് നേ​ട്ട​മാ​യി.