ക​ള​ഞ്ഞുകി​ട്ടി​യ ഐ​ഫോ​ൺ തി​രി​കെ​യേ​ൽ​പ്പി​ച്ചു
Friday, July 25, 2025 5:01 AM IST
മ​ര​ട്: ക​ള​ഞ്ഞു​കി​ട്ടി​യ ഐ​ഫോ​ൺ ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ​യേ​ൽ​പ്പി​ച്ചു. നെ​ട്ടൂ​രി​ലെ സ്ക്രാ​പ്പ് വ്യാ​പാ​രി ഷാ​ജി​ക്കാ​ണ് മ​ര​ട് കൊ​ട്ടാ​രം ജം​ഗ്ഷ​നി​ൽ നി​ന്നും വ​ഴി​യി​ൽ വീ​ണ് കി​ട​ന്ന നി​ല​യി​ൽ ഐ​ഫോ​ൺ 15പ്രൊ ​ക​ള​ഞ്ഞു കി​ട്ടി​യ​ത്.

തു​ട​ർ​ന്ന് നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി ജം​ഗ്ഷ​നി​ൽ മൊ​ബൈ​ൽ മാ​ർ​ട്ട് ക​ട ന​ട​ത്തു​ന്ന മു​ജീ​ബി​നെ ഏ​ൽ​പ്പി​ക്കു​ക​യും പി​ന്നീ​ട് ഇ​രു​വ​രും ചേ​ർ​ന്ന് ഉ​ട​മ പി​റ​വം സ്വ​ദേ​ശി കെ​വി​നെ ക​ണ്ടെ​ത്തി തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.