ക്യം​താ സെ​മി​നാ​രി ക​ത്തീ​ഡ്ര​ലി​ൽ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ
Friday, July 25, 2025 5:01 AM IST
തൃ​പ്പൂ​ണി​ത്തു​റ: ക്യം​താ സെ​മി​നാ​രി ക​ത്തീ​ഡ്ര​ലി​ൽ മു​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​ന്‍റെ​യും മു​ക്ക​ഞ്ചേ​രി​ൽ ഗീ​വ​ർ​ഗീ​സ് റ​മ്പാ​ന്‍റെ​യും ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ 26, 27 തി​യ​തി​ക​ളി​ൽ ആ​ച​രി​ക്കും.

നാ​ളെ വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യ പ്രാ​ർ​ഥ​ന, ഏ​ഴി​ന് ധൂ​പ പ്രാ​ർ​ഥ​ന. 27ന് ​രാ​വി​ലെ 8.30ന് ​ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന.

മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ അ​പ്രേം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 10.30ന് ​ഗീ​വ​ർ​ഗീ​സ് റ​മ്പാ​ൻ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​വി​ത​ര​ണം, 11ന് ​ശ്രാ​ദ്ധ സ​ദ്യ, ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം.