ആ​ൽ​ഫാ പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു വാ​ഹ​നം ന​ൽ​കി
Thursday, July 24, 2025 5:07 AM IST
മൂ​വാ​റ്റു​പു​ഴ: സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​ഫാ പാ​ലി​യേ​റ്റി​വ് കെ​യ​ർ മൂ​വാ​റ്റു​പു​ഴ​യ്ക്കു ദ​ന്ത​ൽ ലാ​ബാ​യ ഡെ​ന്‍റ് കെ​യ​ർ ഡെ​ന്‍റ​ൽ ലാ​ബ് (പ്രൈ) ​ലി​മി​റ്റ​ഡ് സൗ​ജ​ന്യ​മാ​യി വാ​ഹ​നം ന​ൽ​കി.

അ​ഞ്ച് പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന മാ​രു​തി ഇ​ക്കോ​യു​ടെ പു​തി​യ ഹോം ​കെ​യ​ർ വാ​ഹ​നം ഡെ​ന്‍റ് കെ​യ​ർ സ്ഥാ​പ​ന മേ​ധാ​വി ജോ​ണ്‍ കു​ര്യാ​ക്കോ​സി​ൽ നി​ന്നും ആ​ൽ​ഫ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് മാ​ണി​ക്യം, സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ മാ​ത്യു കു​രി​ശി​ങ്ക​ൽ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

ഡെ​ന്‍റ് കെ​യ​ർ ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡെ​ന്‍റ് കെ​യ​ർ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജെ​സി ജോ​ണ്‍, ബേ​ബി കു​ര്യാ​ക്കോ​സ്, സാ​ജു കു​ര്യാ​ക്കോ​സ്, ഡെ​യ്സി ബേ​ബി, സാ​ലി സാ​ജു, എ​ൽ​ദോ​സ് കെ. ​വ​ർ​ഗീ​സ്, സി​ഇ​ഒ എ​ബി​ൻ ജോ​ണ്‍​സ്, ഡ​യാ​ൽ കു​ര്യ​ൻ, ക​ന്പാ​ഷ​നേ​റ്റീ​വ് കേ​ര​ള ചീ​ഫ് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അം​ജി​ത് കു​മാ​ർ,

എ​റ​ണാ​കു​ളം ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ എ​ൽ​ദോ​സ് കെ. ​ത​ങ്ക​ച്ച​ൻ, കോ​ട്ട​യം ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​നി​ൽ, ലി​ങ്ക് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.