നോ​ര്‍​ക്ക റൂ​ട്ട്‌​സ് സാ​ന്ത്വ​ന അ​ദാ​ല​ത്ത് 26ന്
Thursday, July 24, 2025 4:15 AM IST
കൊ​ച്ചി: നാ​ട്ടി​ല്‍​തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നോ​ര്‍​ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സാ​ന്ത്വ​ന ധ​ന​സ​ഹാ​യ​പ​ദ്ധ​തി​യു​ടെ അ​ദാ​ല​ത്ത് 26ന് ​ന​ട​ക്കും.

എം​ജി റോ​ഡ് മെ​ട്രോ​സ്‌​റ്റേ​ഷ​ന്‍ കൊ​മേ​ഴ്സ്യ​ല്‍ ബി​ല്‍​ഡിം​ഗി​ലെ ആ​റാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക റൂ​ട്ട്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ഥ​ന്‍റി​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യാ​ണ് അ​ദാ​ല​ത്ത്.

മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. താ​ല്പ​ര്യ​മു​ള​ള​വ​ര്‍ ഇ​ന്ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.norkaroots.org, 9188268904, 04842371810.