ക​ന​ത്ത കാ​റ്റി​ൽ കൂറ്റൻ ആ​ൽ​മ​രം നിലംപൊത്തി
Friday, July 25, 2025 4:47 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: ശ​ക്ത​മാ​യ കാ​റ്റി​ൽ നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​രം മ​റി​ഞ്ഞു വീ​ണു. വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു.​ ആ​ള​പാ​യ​മി​ല്ല അ​മ​രാ​വ​തി ശ്രീ ​ഗോ​പാ​ല കൃ​ഷ്ണ ക്ഷേ​ത്ര​വ​ള​പ്പി​ലെ ആ​ൽ​മ​ര​മാ​ണ് വ്യാ​ഴാ​ഴ്ച അ​തി​രാ​വി​ലെ കാ​റ്റി​ൽ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ​ത്.

റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ആൽമരത്തിന്‍റെ ചില്ല വീണതിനെത്തുടർന്ന് വൈ​ദ്യു​തി പോ​സ്റ്റ് മ​റി​ഞ്ഞു വീ​ണ് ര​ണ്ടു കാ​റു​ക​ൾ​ക്കും കേ​ടു​പ​റ്റി.

12 ഓ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. മ​ട്ടാ​ഞ്ചേ​രി അ​ഗ്നി​രക്ഷാസേ​ന​യെ​ത്തി മ​രം വെ​ട്ടി​മാ​റ്റി.