ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​ക്ര​മ​ണം; നാ​ലു ക​ളി​ക്കാ​ർ​ക്കെ​തി​രേ കേ​സ്
Saturday, July 26, 2025 5:05 AM IST
വാ​ഴ​ക്കു​ളം : ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ക​ളി​ക്കാ​രു​ടെ വാ​ക്കേ​റ്റ​വും ആ​ക്ര​മ​ണ​വും. നാ​ല് ക​ളി​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച ഐ​ഇ​എ​ൽ​ടി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ക​ളി​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഏ​താ​നും കാ​ഴ്ച​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി.

ക​ളി ക​ഴി​ഞ്ഞ് നാ​ലു​പേ​ർ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് വാ​ഴ​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​രി​ക്കേ​റ്റ ഒ​രു യു​വാ​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ല് പേ​ർ​ക്കെ​തി​രെ വാ​ഴ​ക്കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.