വാ​ഹ​നാ​പ​ക​ടം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, July 25, 2025 1:23 AM IST
പെ​രു​ന്പാ​വൂ​ർ: പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് ഇ​ത​ര​സം​സ്ഥാ​ന സ്വ​ദേ​ശി മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി ജാ​ക്കി​ർ ഹു​സൈ​ൻ (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ഒ​ക്ക​ൽ കാ​രി​ക്കോ​ട് വ​ള​വി​ൽ ആ​ണ് അ​പ​ക​ടം. കാ​ല​ടി ഭാ​ഗ​ത്തു​നി​ന്നും പെ​രു​ന്പാ​വൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ൻ കാ​ല​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​റ​ച്ചി ക​ട​യി​ൽ ജോ​ലി​ക്കാ​ര​നാ​യ ജാ​ക്കി​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ജാ​ക്കി​ർ. പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. മൃ​ത​ദേ​ഹം പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.