"ഇ​ന്നൊ​വേ​ഴ്‌​സ്' ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു
Friday, July 25, 2025 4:47 AM IST
കൊ​ച്ചി: തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ സ​യ​ന്‍​സ് എ​ക്‌​സി​ബി​ഷ​ന്‍ "ഇ​ന്നൊ​വേ​ഴ്‌​സ് 2025' സം​ഘ​ടി​പ്പി​ച്ചു

ജ​നി​ത​ക​ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വാ​യ ഗ്രി​ഗ​ര്‍ ജോ​ഹാ​ന്‍ മെ​ന്‍​ഡ​ലി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ശാ​സ്ത്രീ​യ പൈ​തൃ​ക​ത്തെ ആ​ദ​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ഈ ​വ​ര്‍​ഷ​ത്തെ എ​ക്‌​സി​ബി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം സി​എ​സ്‌​ഐ​ആ​ര്‍ –എ​ന്‍​ഐ​ഐ​എ​സ്ടി​യി​ലെ മു​ന്‍ ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ.​ജി. ര​ഘു നി​ര്‍​വ​ഹി​ച്ചു.​

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്രീ​യ മ​നോ​ഭാ​വം വ​ള​ര്‍​ത്തു​ക​യും നൂ​ത​ന ചി​ന്താ​ഗ​തി​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് ഇ​ന്നൊ​വേ​ഴ്‌​സി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം.

മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ 26 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 77 ടീ​മു​ക​ളി​ല്‍​പ്പെ​ട്ട ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​വ​ര്‍​ഗീ​സ് കാ​ച്ച​പ്പി​ള്ളി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ വി​നി​ത മെ​ന്‍​ഡ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു ത​റ​യി​ല്‍, കി​ന്‍​ഡ​ര്‍ ഗാ​ര്‍​ഡ​ന്‍ ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.