കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ൽ വീ​ണ്ടും അ​വി​ശ്വാ​സ പ്ര​മേ​യം
Friday, July 25, 2025 5:17 AM IST
കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ൽ വീ​ണ്ടും അ​വി​ശ്വാ​സ പ്ര​മേ​യം. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി​ജ​യാ ശി​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്ക് എ​തി​രെ​യാ​ണ് യു​ഡി​എ​ഫ് അ​വി​ശ്വാ​സ നേട്ടീസ് ന​ൽ​കി​യ​ത്.

ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് പ്ര​മേ​യം ച​ർ​ച്ച ചെ​യ്യു​ക. ആ​റു​മാ​സം മു​ൻ​പ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ൽ ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കെ കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം വ​ൻ വി​വാ​ദ​മാ​യി​രു​ന്നു.

എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന 12 അം​ഗ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ 13 അം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ഭ​ര​ണ സ്തം​ഭ​നം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.