അ​യ്യ​മ്പു​ഴ ഗി​ഫ്റ്റ് സി​റ്റി പ​ദ്ധ​തി: പു​ന​ർഅം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ
Friday, July 25, 2025 5:01 AM IST
ആ​ലു​വ: അ​ങ്ക​മാ​ലി അ​യ്യ​മ്പു​ഴ​യി​ൽ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഗി​ഫ്റ്റ് സി​റ്റി പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പു​ന​ർഅം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എംപി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2020 ആ​ഗ​സ്റ്റ് 19ന് ​പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ അം​ഗീ​കാ​രം കാ​ല​ഹ​ര​ണ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു.

ഭൂ​മി​ ഏറ്റെടു​ക്ക​ൽ ന​ട​പ​ടി​ക​ൾ നി​ല​വി​ൽ വൈ​കി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​പ്പോ​ൾ അ​തി​ന്‍റെ ന​ട​പ​ടി​ക​ൾ തീ​ർ​ച്ച​യാ​യും വേ​ഗ​ത്തി​ലാ​ക്കി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും, കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ന​ർഅം​ഗീ​കാ​രം ന​ൽ​കി​യാ​ൽ പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ എം​പി പ​റ​ഞ്ഞു.

നാ​ഷ​ണ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​റി​ഡോ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ ട്ര​സ്റ്റ് (എ​ൻ​ഐ​സി ഡി​ഐ​ടി ) അ​ടി​സ്ഥാ​ന​മാ​ക്കി ഏ​ക​ദേ​ശം 400 ഏ​ക്ക​റി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന റ​സി​ഡ​ൻ​ഷ്യ​ൽ, കൊ​മേ​ഴ്സ്യ​ൽ, ഇ​ൻ​ഡ​സ്ട്രി​യ​ൽ, ഹെ​ൽ​ത്ത്‌​കെ​യ​ർ, എ​ജു​ക്കേ​ഷ​ണ​ൽ സോ​ണു​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ധു​നി​ക ന​ഗ​ര പ​ദ്ധ​തി​യാ​ണ്.

വ്യാ​പ​ക നി​ക്ഷേ​പ​വും തൊ​ഴി​ൽ സാ​ദ്ധ്യ​ത​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.