പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന് പ​രാ​തി
Friday, July 25, 2025 4:47 AM IST
ഉ​ദ​യം​പേ​രൂ​ർ: പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ര​ഹ​സ്യ​മാ​യി മൊ​ബൈ​ലി​ൽ വീ​ഡി​യോ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന് പ​രാ​തി. ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് അം​ഗം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലെ ശ്മ​ശാ​നം സം​ബ​ന്ധി​ച്ചു​ള്ള അ​ജ​ണ്ട​യി​ലെ ച​ർ​ച്ച മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യാ​യ ഒ​രാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്റ്റാ​റ്റ​സ് ആ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​ത്ത​രം പ്രവൃത്തി​ക​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​ലും സം​സ്ഥാ​ന ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും പ​ഞ്ചാ​യ​ത്ത് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ​ക്കും ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ. ജ​യ​ച​ന്ദ്ര​ൻ പ​രാ​തി ന​ൽ​കി.