എസ്. ഹരിഹരൻ നായർ ഓർമയായി : പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട കൃ​ത്രി​മ​കൈ ന​ൽ​കി​യ​ത് മ​ന്ത്രി ശൈ​ല​ജ ടീ​ച്ച​ർ
Friday, July 25, 2025 4:47 AM IST
ആ​ലു​വ: എ​സ്. ഹ​രി​ഹ​ര​ൻ നാ​യ​ർ മ​ട​ങ്ങു​ന്ന​ത് സ​മ​ഗ്ര സം​ഗീ​ത കൃ​തി പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ജീ​വി​താ​ഭി​ലാ​ഷം ബാ​ക്കി വ​ച്ച്.

2018 ലെ ​മ​ഹാ​പ്ര​ള​യത്തിലാണ് മൂ​ന്ന് വോ​ള്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ത​യാ​റാ​ക്കി​യ സം​ഗീ​ത സാ​ഗ​രം എ​ന്ന കൃ​തി​യു​ടെ 15,000 പേ​ജു​ക​ള​ട​ങ്ങി​യ കൈയെഴു​ത്ത് പ്ര​തി ന​ന​ഞ്ഞ് ന​ശി​ച്ചു​പോ​യ​ത്. ഒ​പ്പം വീ​ട്ടി​ലെ എ​ല്ലാ സം​ഗീ​ത​ശേ​ഖ​ര​ങ്ങ​ളു​ം കൃ​ത്രി​ക കൈ​ക​ളും ന​ഷ്ട​മാ​യി. എ​ഴു​പതാം വ​യ​സി​ലുണ്ടായ ആ​ഘാ​തം അ​ദ്ദേ​ഹ​ത്തെ വി​ട്ടു പോ​യി​രു​ന്നി​ല്ല.

സം​ഭ​വ​മ​റി​ഞ്ഞ് അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി അദ്ദേഹത്തിന്‍റെ ക​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ട്ടി​ൽ ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മ​ന്ത്രി​ക്ക് മു​ന്നി​ലും ഹ​രി​ഹ​ര​ൻ മാ​സ്റ്റ​ർ വി​തു​മ്പി​ക്ക​ര​ഞ്ഞു. ശൈ​ല​ജ ടീ​ച്ച​ർ ആ​ണ് പ​ക​രം കൃ​ത്രി​മ കൈ ​ന​ൽ​കി​യ​ത്.

ഒ​രാ​യു​ഷ്‌​ക്കാ​ലം കൃ​ത്രി​മ കൈ ​കൊ​ണ്ട് എ​ഴു​തി​യ സം​ഗീ​ത സാ​ഗ​ര​മെ​ന്ന ര​ച​ന​യാ​ണ് പ്ര​ള​യ​ത്തി​ല്‍ ന​ശി​ച്ച​ത്. വെള്ളപ്പൊക്കത്തെ തുടർന്ന് തൊ​ട്ട​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലെ ടെ​റ​സി​ല്‍ അ​ഭ​യം പ്രാ​പി​ച്ച ശേ​ഷം മൂ​ന്നാം ദി​വ​സ​മാ​ണ് ബോ​ട്ടി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​ത്.

1984 സ​രി​ഗ സം​ഗീ​താ​ല​യ എ​ന്ന പേ​രി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് സം​ഗീ​ത വി​ദ്യാ​ല​യം ആ​രം​ഭി​ച്ചു. ഗാ​ന ഗ​ന്ധ​ർ​വൻ യേ​ശു​ദാ​സാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കൃ​ത്രി​കകൈ​ക​ൾ കൊ​ണ്ട് ഹ​ർ​മോ​ണി​യ​വും വാ​യി​ക്കുമായിരുന്നു. 1994 ൽ ​കേ​ര​ള സം​ഗീ​ത അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ചു.