കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഗേ​റ്റ് ത​ക​ർ​ന്നു​വീ​ണു
Friday, July 25, 2025 5:01 AM IST
കോ​ത​മം​ഗ​ലം: കോതമംഗലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഒ​പി ബ്ലോ​ക്കി​നു സ​മീ​പ​ത്തെ ഗേ​റ്റ് ത​ക​ർ​ന്നു​വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ഗേ​റ്റ് നി​ലം​പൊ​ത്തി​യ​ത്. സ്ലൈ​ഡിം​ഗ് ഗേ​റ്റി​ന്‍റെ ച​ക്രം റെ​യി​ലി​ൽ നി​ന്നും തെ​ന്നി​മാ​റി​യ​താ​ണ് മ​റി​ഞ്ഞു​വീ​ഴാ​ൻ കാ​ര​ണം.

ഈ ​സ​മ​യം സ​മീ​പ​ത്ത് ആ​രു​മു​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. ഒ​പി ബ്ലോ​ക്കി​ലേ​ക്കെ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​വി​ധം ഭാ​ഗി​ക​മാ​യാ​ണ് ഈ ​ഗേ​റ്റ് തു​റ​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്.

കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​തി​രു​ന്ന​താ​ണ് ഗേ​റ്റ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.